മലപ്പുറം: പരമ്പരാഗത തൊഴില്‍മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സംസ്ഥാനത്തെ 10 ശതമാനം വരുന്ന വിശ്വകര്‍മ്മജരുടെ ആവശ്യങ്ങളും അവകാശങ്ങളും അംഗീകിക്കുന്നവരെ നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്ന് അഖില കേരള വിശ്വ കര്‍മ്മ മഹാസഭ ജില്ലാ പ്രവര്‍ത്തക യോഗം തീരുമാനിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മുഴുവന്‍ വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഉപരി പഠനത്തിന് അവസരമൊരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി രാജന്‍ തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായഎന്‍ വി ഷണ്‍മുഖന്‍ ആചാരി കെ പി അപ്പുക്കുട്ടി, ഗോപാലന്‍ പാലൂര്‍, അറമുഖന്‍ ഇരിവേറ്റി, ചന്ദ്രന്‍ കൊണ്ടോട്ടി, ശോഭന്‍ ബാബു, സമുമ പരപ്പനങ്ങാടി, രാജന്‍ കാവനൂര്‍, വിനോദ് ഇരിവേറ്റി തുടങ്ങിയവര്‍ സംസാരിച്ചു.
