നിലമ്പൂർ. വിൽപനക്കായി കൈവശം വെച്ച 3 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സൗത്ത് 24 പർഗാന സ്വദേശി പിന്റു മണ്ഡൽ, വ. 34 നെയാണ് SI പി.ജയകൃഷ്ണൻ അറസ്‌റ്റ് ചെയ്തത്. നിലമ്പൂർ കല്ലേമ്പാടത്തുള്ള വാടക ക്വാർടേഴ്സിൽ ഇന്നലെ രാത്രി 11 മണിയോടെ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അവധിക്ക് നാട്ടിൽ പോകുന്ന ഇതരസംസ്ഥാന തൊഴിലാളികൾ അവിടെ നിന്നും കുറഞ്ഞ വിലക്ക് കഞ്ചാവ് വാങ്ങി ജില്ലയിലെത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇന്ന് നിലമ്പൂർ കോടതിയിൽ ഹാജരാക്കും.ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
