Wednesday, December 10News That Matters
Shadow

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നാമനിർദേശ പത്രിക സമർപ്പിച്ചു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നാമനിർദേശ പത്രിക സമർപ്പിച്ചു. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ എന്നിവർ സ്വരാജിനൊപ്പമുണ്ടായിരുന്നു. മത്സരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. ആരും മത്സരിക്കരുതെന്ന് പറയാൻ നമ്മുക്ക് അവകാശമില്ല. മത്സരിക്കാൻ ആഗ്രഹിക്കുന്നവർ മത്സരിക്കട്ടെ എന്നും സ്വരാജ് വ്യക്തമാക്കി. ജനങ്ങൾ വിധിയെഴുതട്ടെ. നമ്മുടെ ജനാധിപത്യം കൂടിതൽ ശക്തമാകും. മുഖ്യമന്ത്രി പറഞ്ഞത് അഭിമാനകരമായ വാക്കുകളാണ്. ആർത്തിരമ്പി വന്ന ജനസാഗരം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ആവേശത്തിലാക്കി. മുഖ്യമന്ത്രിയുടെ പ്രയോഗങ്ങൾ ഉടനടി വന്നതാണ്. അത് ജനങ്ങളിൽ ആവേശവും ഉത്സാഹവും സൃഷ്‌ടിച്ചു. നാടാകെ ആവേശ തിമിർപ്പിലാണ്. നന്മയുള്ള പ്രവർത്തനങ്ങളെ കേരളത്തിലെ ജനങ്ങൾ പിന്തുണയ്ക്കും. കേരളത്തിൽ ഇപ്പോൾ പവർക്കട്ട് ഇല്ല. അത് ഇടത് സർക്കാരിന്റെ നേട്ടമാണ്. വൈദ്യുത പ്രതിസന്ധിക്ക് വിരാമമായി. ക്ഷേമപെൻഷൻ നൽകുന്നു. യുഡിഫ് കാലത്ത് അത് നിന്നുപോയി. ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്നും എം സ്വരാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL