മലപ്പുറം: വഴിയോര കച്ചവടക്കാര്‍ക്ക് ഷെല്‍റ്റര്‍ ആക്ഷന്‍ ഫൗണ്ടേഷന്‍ സൗജന്യമായി നല്‍കുന്ന തണല്‍ക്കുടകളുടെ വിതരണോദ്ഘാടനം പാലുണ്ട ഗുഡ്‌ഷെപ്പേഡ് മാര്‍ത്തോമാ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിജി വര്‍ഗീസ് നിര്‍വഹിച്ചു.
പാലുണ്ട ഗുഡ്‌ഷെപ്പേഡ് മാര്‍ത്തോമാ ഇംഗ്ലീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഷെല്‍ട്ടര്‍ ആക്ഷന്‍ പ്രതിനിധി ടോമി മാത്യു അധ്യക്ഷത വഹിച്ചു. ബാബു കോടംവേലില്‍, ടോമി മാത്യു, ലിലു പോള്‍, വിമല്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രത്യേകം രൂപകല്‍പന ചെയ്ത താപപ്രതിരോധശേഷിയുള്ള ഈ ബിസിനസ് കുടകള്‍ വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ കഴിയുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
