2025 ലെ വൈദ്യർ മഹോത്സവത്തിൽ മാപ്പിളപ്പാട്ടുകൾ അവതരിപ്പിച്ച മൊറയൂർ സാക്ഷരതാ തുല്യതാ പഠിതാക്കൾക്ക് മഹാകവി മർഹൂം മോയിൻകുട്ടി വൈദ്യർ അക്കാദമി യുടെ സാക്ഷ്യപത്രവിതരണവും, ഇശലുകളാൽ ഹൃദയം തൊട്ട അരിമ്പ്ര സംഗീത സല്ലാപം കൂട്ടായ്മയുടെ സ്നേഹാദരവും, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനീറ പൊറ്റമ്മൽ നിർവ്വഹിച്ചു. അരിമ്പ്ര സംഗീത സല്ലാപം കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡണ്ട് കുഞ്ഞാൻ പാലോളി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഹസ്സൻ പറമ്പാടൻ, ഓൾ കേരള മാപ്പിള സംഗീത അക്കാദമി ജില്ലാ സെക്രട്ടറി മുസ്തഫ കൊടക്കാടൻ, മൊറയൂർ പഞ്ചായത്ത് സാക്ഷരതാ മിഷൻ കോർഡിനേറ്റർ സലിന ടീച്ചർ, തുടങ്ങിയവർ മുഖ്യാതിഥികളായി. അയമുട്ടി വെള്ളക്കുന്നൻ, ബഷീർ പൂളക്കുന്നൻ, അപ്പുക്കുട്ടൻ എടമുറ്റത്ത്, ബാലൻ ചൂരക്കുന്നൻ, മൂസ പനോളി, അനീസ് കറുമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു. ശേഷം നജു മൊറയൂർ, ശുക്കൂർ പൂക്കോട്ടൂർ , തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇശൽ വിരുന്നും അരങ്ങേറി
