ഫർണിച്ചർ നിർമാണശാലയിലെ കട്ടർ തട്ടി ശരീരം രണ്ടായി മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മലപ്പുറം ആതവനാടാണ് സംഭവം. ഉത്തർ പ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് (23) മരിച്ചത്. ഫർണിച്ചർ നിർമാണത്തിനിടെ കട്ടിങ് മെഷിൻ അടിവയറില്‍ തട്ടുകയും ശരീരം രണ്ടായി മുറിയുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് അപകടം.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com