
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കാർ അപകടത്തിൽപ്പെട്ടു. മലപ്പുറം മഞ്ചേരിയിൽവെച്ചാണ് അപകടമുണ്ടായത്. മുണ്ടക്കൈയിലെ ദുരന്തസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. മന്ത്രിക്കും ഒപ്പമുള്ളവർക്കും മഞ്ചേരി മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നൽകി.എതിരെ വന്ന സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ കൈക്കും തലക്കും പരിക്കേറ്റു. സ്‌കൂട്ടറിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com