തിരൂരങ്ങാടി: ജനുവരി 2 ന് പുലർച്ചെ മൂനിയൂർ സ്വദേശി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വെച്ച് മരണപ്പെട്ട സംഭവത്തിൽ സംശയാസ്പദ മരണമായി ചിത്രീകരിച്ച് തിരൂരങ്ങാടിയിൽ പോസ്റ്റ്മോർട്ടം നടത്താതെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് വിടുകയും കാഷ്വാലിറ്റി ഡ്യൂട്ടി ഡോക്ടർക്കെതിരെയും പോസ്റ്റ്മോർട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കെതിരെയും മരിച്ചയാളുടെ ബന്ധുക്കളും നാട്ടുകാരും പരാതി ഉന്നയിക്കുകയും ചെയ്ത സംഭവത്തിൽ മുനിസിപ്പാലിറ്റി വിളിച്ച് കൂട്ടിയ ഉന്നത തല യോഗത്തിന്റെ തീരുമാനപ്രകാരം സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടും താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കണമെന്നാവശ്യപ്പെട്ടും തിരൂരങ്ങാടി മുനിസിപ്പൽ അധികൃതർ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സുലൈഖ കാലൊടി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.പി.ഇസ്മായിൽ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ , കൗൺസിലർ സുജിനി മുളമുക്കിൽ എന്നിവരുടെ നേത്രത്വത്തിലാണ് നിവേദനം നൽകിയത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com