കൊച്ചി: എറണാകുളം പിറവത്ത് പോലീസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മാമലശേരി സ്വദേശി ബിജു (52)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമമംഗലം പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ആണ് ബിജു. വീട്ടിനുള്ളിലെ സ്റ്റേർ കേസിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം.ഭാര്യ റീന കുവൈറ്റിൽ നഴ്സാണ്. ആൻമരിയ,അലൻ എന്നിവരാണ് മക്കൾ. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com