പാലക്കാട് കല്ലടിക്കോട്ട് സ്കൂൾ വിദ്യാർഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാല്കുട്ടികൾ മരിച്ചു. ഒട്ടേറെ വിദ്യാർഥികൾക്കു പരുക്കേറ്റു. മൂന്നു വിദ്യാർഥികളുടെ നില ഗുരുതരമാണ്. ലോറിക്കടിയിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തെത്തിക്കാൻ ശ്രമം നടക്കുകയാണ്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. മണ്ണാർകാട് ഭാഗത്തേക്കു പോകുകയായിരുന്ന സിമന്റ് ലോറിയാണ് വൈകിട്ട് നാലുമണിയോടെ അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ലോറി കുട്ടികളുടെ മുകളിലേക്കു മറിയുകയായിരുന്നു. പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്കു മാറ്റി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com