സൂപ്പർ സ്റ്റുഡിയോ മലപ്പുറം താരം സാമുവലിനെ ക്ലബ് നാട്ടിലേക്ക് തിരിച്ചയക്കും എന്ന് അസോസിയേഷൻ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസില്‍ നടന്ന മത്സരത്തില്‍ ഉദയ പറമ്ബില്‍ പീടിക താരത്തിനെതിരെ ഒരു പ്രകോപനവും ഇല്ലാതെ നടത്തിയ ഫൗള്‍ വലിയ ചർച്ചയായ സാഹചര്യത്തിലാണ് നടപടി.വീണു കിടക്കുക ആയിരുന്ന ഉദയ പറമ്ബില്‍ പീടിക താരത്തിനെ ബൂട്ടു കൊണ്ട് നെഞ്ചില്‍ ചവിട്ടിയാണ് സാമുവല്‍ കടന്നു പോയത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ഒപ്പം ഫുട്ബോള്‍ പ്രേമികള്‍ താരത്തിനെതിരെ നടപടിക്ക് ആയി ശബ്ദം ഉയർത്തുകയും ചെയ്തതോടെയാണ് നടപടി വന്നത്
ഔദ്യോഗിക പ്രസ്താവനയുടെ പൂർണ്ണ രൂപം;
സ്നേഹം നിറഞ്ഞ ഓണേഴ്സ് അസിസ്റ്റന്റ് മാനേജേഴ്സ് സുഹൃത്തുക്കളെ,10-12-2024നു എടത്തനാട്ടുകര SFA ടൂർണ്ണമെന്റില്‍ വച്ച് സൂപ്പർ സ്റ്റുഡിയോ ഉദയാ പറമ്ബില്‍ പീടിക മത്സരത്തില്‍ സൂപ്പർ സ്റ്റുഡിയോ ടീം 2-ാം ഗോള്‍ അടിച്ച് ജയിച്ച് നില്‍ക്കുന്ന സമയത്ത് ഗ്രൗണ്ടില്‍ വീണു കിടക്കുകയായിരുന്ന ഉദയയുടെ കളിക്കാരന്റ മേല്‍ ബൂട്ടിട്ട കാല്‍ കൊണ്ട് നെഞ്ചത്ത് ചവിട്ടിയ സൂപ്പറിന്റെ വിദേശ താരമായ സാമുവല്‍ എന്ന കളിക്കാരൻ മനുഷ്യത്വ പരമല്ലാത്ത നീചമായ പ്രവർത്തി ചെയ്തതായി ബോധ്യപ്പെട്ടിരിക്കുന്നു, ഇത്തരം അക്രമണ കാരികളായ കളിക്കാരെ സംഘടനയ്ക്ക് വെച്ചുപൊറുപ്പിക്കാൻ ഒരിക്കലും സാധിക്കുകയില്ലആയതിനാല്‍ഈ കളിക്കാരനെ ഇന്നുമുതല്‍ ഈ സീസണില്‍ ടൂർണമെന്റ്കളില്‍ കളിപ്പിക്കേണ്ട എന്നുംഉടനെ തന്നെ ആ കളിക്കാരന്റെ നാട്ടിലേക്ക് സൂപ്പർ സ്റ്റുഡിയോയുടെമാനേജ്മെന്റ്, കയറ്റി അയക്കേണ്ട താണെന്നും തീരുമാനിച്ചിരിക്കുന്നു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com