കൊച്ചി: പതിനാല് തലമുറകളുടെ പേര് രേഖപ്പെടുത്തിയിട്ടുള്ള കാരുവിള്ളി കുടുംബത്തിന്റെ വംശ വൃക്ഷം അനുബന്ധമായി രേഖപ്പെടുത്തിയ 2025 വർഷത്തെ കലണ്ടർ കുടുംബാംഗമായ ഹൈക്കോടതി അഡ്വക്കറ്റ് സിറാജ് കാരോളിയിൽ നിന്നും കേരള പുരാവസ്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എറണാകുളത്ത് വച്ച് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. പുരാരേഖയായ കുടുംബ വൃക്ഷം രേഖപ്പെടുത്തിയ കലണ്ടർ പേജ് മറിച്ചു നോക്കി മന്ത്രി അഭിനന്ദിച്ചു. വരും തലമുറകൾക്ക് പ്രചോദനം നൽകുന്ന തരത്തിലുള്ള പ്രവർത്തനമെന്നദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ടെക്സ്റ്റൈൽസ് കോർപ്പറേഷൻ ചെയർമാൻ സിആർ വത്സനും ചടങ്ങിൽ സംബന്ധിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com
