തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഭിന്നശേഷിക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് സ്വദേശി തങ്കമണിയാണ്(69) മരിച്ചത്. സഹോദരന്‍റെ വീടിന്‍റെ പിറകിലായാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ വീടിന് സമീപത്ത് പറമ്പില്‍ പൂ പറിക്കാനായി പോയിരുന്നു. എന്നാല്‍ മടങ്ങി വരാതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് സഹോദരന്റെ പുരയിടത്തിന് സമീപം മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്.

മംഗലപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. മുഖത്ത് മുറിവിന്‍റെ പാടുകൾ ഉണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലും ആയിരുന്നു. കാതിലെ കമ്മലും നഷ്ടപ്പെട്ടിട്ടുണ്ട്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com