Wednesday, September 17News That Matters
Shadow

ഇത് ചരിത്ര വിജയം പാലക്കാട് വിജയിച്ച് രാഹുൽ

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അഭിമാനകരമായ മുന്നേറ്റം. മുന്‍ വര്‍ഷങ്ങളില്‍ പാലക്കാട് നഗരസഭാ മേഖലകളില്‍ ബിജെപി നേടിയ മേല്‍ക്കൈ തകര്‍ത്തുകൊണ്ടാണ് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നേറ്റം നടത്തുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരന്‍ നഗരസഭയില്‍ നിന്ന് നേടിയത് 6239 വോട്ടിന്റെ ലീഡാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലീഡ് 497 വോട്ടിലേക്ക് ചുരുങ്ങി. 5842 വോട്ടാണ് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ബിജെപിക്ക് നഷ്ടപ്പെട്ടത്. അന്നും ഇന്നും സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറായിരുന്നു. എന്നാല്‍ ബിജെപി ശക്തികേന്ദ്രമായ ഈ മേഖലകള്‍ എല്ലാം എണ്ണിത്തീരുമ്പോള്‍ കോണ്‍ഗ്രസാണ് ഇവിടം മുന്നില്‍.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL