മലപ്പുറം ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് സെപ്റ്റംബര്‍ 15 രാവിലെ 11 മണി വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ നല്ല പ്രാഗത്ഭ്യം വേണം. പ്രായപരിധി: 2024 ജനുവരി ഒന്നിന് 30 വയസ്സ് കവിയരുത്. നല്ല ആശയ വിനിമയ, വിശകലന ശേഷി ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്ത് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
മലപ്പുറം ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള ക്യു.ആര്‍ കോഡ്. 👇🏻👇🏻

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com