മലപ്പുറം: യുവതിയുടെ പീഡന പരാതിയില്‍ താനൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്. താനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്. താനൂര്‍ ഡിവൈഎസ്പി ബെന്നിക്കെതിരെ അടിയന്തര നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. യുവതിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നടക്കണം, പത്തനംതിട്ട മുന്‍ ഡിവൈഎസ്പി സുജിത് ദാസിനെയും, ബെന്നിയെയും, പൊന്നാനി മുന്‍ സിഐ വിനോദിനെയും അറസ്റ്റ് ചെയ്യണം, ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി രാജിവെക്കണം എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. ഇന്ന് രാവിലെയാണ് തിരൂര്‍ മുന്‍ ഡിവൈഎസ്പി വിവി ബെന്നി, പത്തനംതിട്ട മുന്‍ ഡിവൈഎസ്പി സുജിത് ദാസ്, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി യുവതി രംഗത്തെത്തുന്നത്. ക്രൂരമായ ബാലാത്സംഗമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് യുവതിയുടെ പരാതിയിലുണ്ട്. സുഹൃത്തായ കസ്റ്റംസ് ഉദ്യോഗസ്ഥന് വഴങ്ങാന്‍ ആവശ്യപ്പെട്ടു. അവഗണിച്ച് ഇറങ്ങിയപ്പോള്‍ എസ്പിയുടെ സുഹൃത്ത് കടന്നു പിടിക്കാന്‍ ശ്രമിച്ചു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അവര്‍ കൊല്ലുമെന്ന് പേടിച്ചാണ് ഇത്രയും നാള്‍ ജീവിച്ചത്. ഇനി ഒരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. മൂന്ന് പേര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നും യുവതിയുടെ പരാതിയില്‍ പറുന്നു. താനൂര്‍ കസ്റ്റഡി കൊലപാതകത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണം തടസ്സപ്പെടുത്താന്‍ ബെന്നി ശ്രമിച്ചുവെന്നതിന്റെ തെളിവുകളും നേരത്തെ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. കേസില്‍ പ്രതികളായ പൊലീസുകാര്‍ വിവി ബെന്നിയുടെ ഡിവിഷനിലായിരുന്നു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com