Tuesday, April 7News That Matters
Shadow

ഒൻപതാം ക്ലാസുകരിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ

കൊല്ലം: കടയ്ക്കലിൽ ഒൻപതാം ക്ലാസുകരിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വേദനയോടെ ബന്ധുക്കളും നാട്ടുകാരും. കുമ്മിൾ പുല്ലുപണ ഇരട്ടകുളം നെല്ലിക്കാട്ടിൽ വീട്ടിൽ മുഹമ്മദ് റാഫി ഷൈനിമോൾ ദമ്പതികളുടെ മകൾ 14വയസ്സുള്ള ഫാത്തിമ മുബഷിറയെയാണ് കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ പഠിക്കാനായി മുറിയിൽ കയറിയ പെൺകുട്ടിയെ 12 മണിയോടുകൂടി ഭക്ഷണം കഴിക്കാനായി മാതാവിന്‍റെ അമ്മ വിളിക്കാൻ ചെന്നപ്പോഴാണ് നിലത്ത് കമഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് കടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണകാരണം വ്യക്തമല്ല. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാകും മരണകാരണം വ്യക്തമാവുക. കടക്കൽ പൊലീസ് കടക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിങ്ങേലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച ഫാത്തിമ മുബഷിറ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL