Sunday, March 1News That Matters
Shadow

യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; വക്കീൽ ഗുമസ്തൻ അറസ്റ്റിൽ

പാലക്കാട് സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ സുഹൃത്തായ യുവാവ് പിടിയിലായി. പിരായിരി സ്വദേശിയും വക്കീൽ ഗുമസ്തനുമായ മുഹമ്മദ് ഷഫീഖിനെയാണ് (24) ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് വഴി ദൃശ്യങ്ങൾ അയച്ചു നൽകിയതിനെത്തുടർന്നാണ് നടപടി. ജനുവരി ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവ അഭിഭാഷകയും ഗുമസ്തനായ മുഹമ്മദ് ഷഫീഖും തമ്മിലുണ്ടായിരുന്ന സൗഹൃദത്തിനിടെ യുവതി അറിയാതെയാണ് ഇയാൾ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. യുവതിയുടെ വിവാഹത്തിന് ശേഷം ഇരുവരും തമ്മിലുള്ള സൗഹൃദം അവസാനിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ കാരണമായതെന്ന് പോലീസ് പറയുന്നു. ബന്ധുക്കൾക്ക് ദൃശ്യങ്ങൾ ലഭിച്ചതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഐടി ആക്ട് പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL