Thursday, January 15News That Matters
Shadow

ഗതാഗത കുരുക്കിന് ബദൽ റോഡുകളുണ്ടാക്കണം: റാഫ്

ബദൽ റോഡുകളുണ്ടാക്കി കൊടുവള്ളിയിലെ ഗതാഗതക്കുരുക്കിന്ന് പരിഹാരമുണ്ടാക്കുന്നതോടെ റോഡ് അപകട നിരക്കുകളും കുറയ്ക്കാനാകുമെന്ന് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം മേഖലാ കൺവെൻഷൻ അഭിപ്രായപ്പെട്ടു. റോഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് റോഡ് സംസ്കാരം വളര്‍ത്താനുതകുന്ന തരത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ തീരുമാനമായി. പോലീസ്,മോട്ടോർ വാഹന, എക്സസൈസ്, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ കൊടുവള്ളി നിയോജക മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള റോഡ് സുരക്ഷ പ്രവർത്തകരുടെ കാരുണ്യ സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചു. കൊടുവള്ളി പ്ലാസ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ റാഫ് ജില്ലാ പ്രസിഡണ്ട് വികെ മൊയ്തു ഉദ്ഘാടനം ചെയ്തു. ഒപികെ. കോയ അധ്യക്ഷനായിരുന്നു. റാഫ് ജില്ല വൈസ് പ്രസിഡണ്ട് പി കെ മജീദ് മുഖ്യപ്രഭാഷണം നടത്തി. ഹസ്സൻ കച്ചേരി, മുഹമ്മദ് ഫാരിസ് സൈൻ, എം ആർ പന്നൂർ, കെകെ മൊയ്തീൻ കോയ, ടിപി മുഹമ്മദ് ഹനീഫ, എംപി മൂസ്സമാസ്റ്റർ, പിപിസി അബ്ദുള്ള, ടി അബൂബക്കർ, ടി ടി അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു. എംസി മജീദ് സ്വാഗതവും എം ടി. മജീദ് മാസ്റ്റർ നന്ദി പറഞ്ഞു. ഒപികെ കോയ പ്രസിഡണ്ടും ടി അബ്ദുൽ ബഷീർ ജനറൽ സെക്രട്ടറിയും എം ടി മജീദ് മാസ്റ്റർ ട്രഷററുമായി മേഖല കമ്മിറ്റി രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL