Wednesday, September 17News That Matters
Shadow

കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണമാണാവശ്യം: റാഫ്

പനമരം: പോലിസ്, മോട്ടോർ വാഹനം, എക്സൈസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ പനമരം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി റോഡു സുരക്ഷ, ലഹരി നിർമ്മാർജനം എന്നിവക്കായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ഏരിയ കൺവെൻഷൻ തീരുമാനിച്ചു. റാഫ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈൻ അധ്യക്ഷനായിരുന്നു. പനമരം ഗ്രാമപഞ്ചായത്ത് പ്രിസിഡണ്ട് ലക്ഷ്മി ആലക്കമുറ്റo പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി സജി മണ്ഡലത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ബേബി തുരുത്തിയിൽ, ബെന്നി അരിച്ചാർമല, അസൈൻ ചുണ്ടക്കുന്ന്,ത്രേസ്യ സെബാസ്റ്റിൻ,ജൂല ഉസ്മാൻ, സുനിൽ കുമാർ, സൈനബ ജലീൽ, അജയകുമാർ, ടിവി വൽസല, ജമീല സുബൈർ, ഇവി ഷാജി,നൗഫൽ വടകര, മേരി കുളപ്പള്ളിയിൽ, ആസ്യ ഉസ്മാൻ,മാലതി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.വനിതാഫോറം ജില്ല ജനറൽ സെക്രട്ടറി സൗജത്ത് ഉസ്മാൻ സ്വാഗതവും ലിസി പത്രോസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL