Wednesday, September 17News That Matters
Shadow

ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടികളുമായി പരിചയപ്പെടും, പീഡനത്തിന് ശേഷം പണം തട്ടും; മോഡലിങ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പെണ്‍കുട്ടികളെ പലയിടത്ത് എത്തിച്ച് പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രഫര്‍ അറസ്റ്റില്‍. കോഴിക്കോട് കൂടരഞ്ഞി മാര്‍ക്കറ്റിനു സമീപം പാലകണ്ണി അസീസിന്റെ മകന്‍ ഫാഹിദി (27) നെയാണ് കഴക്കൂട്ടം പൊലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തത്. ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരിയുടെ പരാതിയിലാണ് അറസ്റ്റ്. പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം അവരുടെ പക്കല്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയാണ് ഇയാളുടെ പതിവ് ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സ് ഉള്ള പ്രതി അതു വഴിയാണ് പെണ്‍കുട്ടികളെ പരിചയപ്പെടുകയും വിവാഹം കഴിക്കാം എന്ന പേരില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL