പെരുമണ്ണ ക്ലാരി: പെരുമണ്ണ ക്ലാരിയിലെ മൂച്ചിക്കലിൽ പഴയ ഹെൽത്ത് സെന്റർ കഴിഞ്ഞ് ഇപ്പോൾ ഹെൽത്ത് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടം വരെയുള്ള റോഡ് പണി കഴിഞ്ഞ് മാസങ്ങൾ തികയും മുൻപേ വലിയ കുഴികൾ രൂപപ്പെട്ട് യാത്രക്കാർക്ക് വലിയ രീതിയിലുള്ള പ്രയാസം സൃഷ്ടിക്കുന്നു. പ്രസ്തുത വിഷയം സൂചിപ്പിച്ചുകൊണ്ട് പെരുമണ്ണ ക്ലാരിയിലെ വിവരാവകാശ കൂട്ടായ്മയുടെ പ്രവർത്തകർ പഞ്ചായത്ത് സെക്രടറിയ്ക്ക് പരാതി നൽകിയിരുന്നു.മറുപടിയിൽ റീടാറിങ് നടത്താം എന്നതാണ് പറഞ്ഞിരുന്നത്. എന്നാൽ റോഡിലെ കുഴികളിൽ താൽക്കാലികമായി കോൺഗ്രീറ്റ് ചെയ്യുകയാന്നുണ്ടായത്.. അതും ചുരുങ്ങിയ ദിവസം കൊണ്ട് പൊളിഞ്ഞ് റോഡിൽ വീണ്ടും വലിയ കുഴികൾ രൂപപ്പെട്ടതായാണ് കാണുന്നത്. പഞ്ചായത്തിന്റെ ഇത്തരം തലതിരിഞ്ഞ പ്രവർത്തികൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും പെരുമണ്ണ ക്ലാരി വിവരാവകാശ കൂട്ടായ്മയുടെ പ്രവർത്തകർ പറഞ്ഞു.

കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com