തിരൂരങ്ങാടി ബാപ്പു മുസ്ലിയാർ ചേറൂർ ശുഹദാക്കളെ പറ്റി ഉണ്ടാക്കിയ മൗലൂദ് കിത്താബ് പുനർ പ്രസിദ്ധീകരിച്ചതിന്റെ പ്രകാശന കർമ്മം എസ് വൈ എസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ അബ്ദുൽ ഹക്കീം അസഹരി നിർവഹിച്ചു. യൂനാനി ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോക്ടർ ഓടക്കൽ അബ്ദു റഹ്മാൻ ഏറ്റുവാങ്ങി.സമീപം തിരൂരങ്ങാടി ബാപ്പു ഉസ്താദിന്റെ മകൻ മുസ്തഫ തിരൂരങ്ങാടി,അബൂബക്കർ മുസ്ലിയാർ,മഞ്ചേരി മെഡിക്കൽ കോളെജ് ഗവേണിങ് ബോർഡ് മെമ്പർ പിഎച്ച് ഫൈസൽ,ജലീൽ തോട്ടശേരിയറ തുടങ്ങിയവർ നോളെജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ വെച്ച് നടന്ന പരിപാടിയിൽ പങ്കെടുത്തു.

വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com