കോട്ടക്കൽ : ഗവ രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ, എ കെ എം ഹയർ സെക്കന്ററി സ്കൂൾ കോട്ടൂർ എന്നിവിടങ്ങളിലായി നവംബർ 26,27,28,29,30 തീയതികളിലായി നടക്കുന്ന 35 മത് മലപ്പുറം ജില്ലാ കലോത്സവത്തിന് കോട്ടക്കൽ ഒരുങ്ങി…
18000 ത്തോളം വിദ്യാർത്ഥി കൾ മറ്റുരക്കുന്ന കലാ മാമാങ്കത്തിനു സ്വാഗതമരുളി എ കെ എം ഹയർ സെക്കണ്ടറി സ്കൂൾ കൊട്ടൂരിലെ വിദ്യാർത്ഥികൾ ഡിജിറ്റൽ പത്രം പുറത്തിറക്കുന്നു.
പ്ലസ് വൺ കോമേഴ്‌സ് വിദ്യാർത്ഥിയായ സായൻ ഒ ഉം പ്ലസ് ടു സയൻസ് വിദ്യാർത്ഥി യായ മുഹമ്മദ് ഷാഹിൽ ഉം ചേർന്ന് തയ്യാറാക്കിയ പത്ര ത്തിന്റെ പ്രകാശനം ഗവ രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു കോട്ടക്കൽ സി ഐ വിനോദ്ഉം മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ രമേഷ് കുമാർ ഉം ചേർന്ന് നിർവഹിച്ചു ചടങ്ങിന് മീഡിയ & പബ്ലിസിറ്റി കൺവീനർ രഞ്ജിത്ത് വി കെ സ്വാഗതം പറഞ്ഞു എ കെ എം ഹയർ സെക്കന്ററി സ്കൂൾ കോട്ടൂർ പ്രിൻസിപ്പൽ അലി കടവണ്ടി, ഹെഡ് മിസ്ട്രെസ് സൈബുന്നീസ ഗവ രാജാസ് ഹയർ സെക്കന്ററി സ്കൂൾ ഹെഡ് മാസ്റ്റർ എം വി രാജൻ എന്നിവർ സംസാരിച്ചു…

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com