Sunday, July 26News That Matters
Shadow

കോട്ടക്കല്‍ പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസ്; നടപടികള്‍ വേഗത്തിലാക്കും

കോട്ടക്കല്‍ പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസ് മൂന്നാം ഘട്ട നിര്‍മ്മാണ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ എന്നിവര്‍ നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിച്ചു. ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുന്നതിന് പ്രത്യേക യോഗം ചേരണമെന്ന് എം.എല്‍ എ കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ബൈപ്പാസിന്റെ ഫീസിബിലിറ്റി പഠിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുവാനും ഒരു മാസത്തിനകം സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹാരം കണ്ട് കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടറും എം.എല്‍.എ.യും സ്ഥലം സന്ദര്‍ശിച്ചത്. നഗരസഭ ചെയര്‍മാന്‍ കെ.കെ. നാസര്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സാജിദ് മങ്ങാട്ടില്‍ , സുലൈമാന്‍ പാറമ്മല്‍ , അബ്ദു മങ്ങാടന്‍ , കൗണ്‍സിലര്‍ നാസര്‍ തയ്യില്‍, ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പ്രീത പ്രതാപന്‍, ദേശീയ പാത വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സനീറ , പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ .ജയന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീലക്ഷ്മി, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വി.ജോയ് തുടങ്ങി പൊതുമരാമത്ത്, റവന്യു ഭൂമി ഏറ്റെടുക്കല്‍ വിഭാഗം തുടങ്ങിയ വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL