കോട്ടക്കല്‍: ബിസിനസിലേക്ക് വിഹിതം വാങ്ങി പണം തട്ടിയ കേസില്‍ കോട്ടക്കലിൽ യുവാവ് അറസ്റ്റില്‍. മുക്കം താഴെക്കോട് പുല്ലുകാവിൽ സുകൃതലാലിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടക്കല്‍ സൂപ്പിബസാർ സ്വദേശി ചെക്കമ്മാട്ടിൽ വിനോദാണ് പരാതിക്കാരൻ.
2021 ഒക്ടോബറില്‍ അഞ്ചുലക്ഷം രൂപ പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്തെന്നാണ് പരാതി. ഇരുവരും നേരത്തെ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഈ പരിചയം മുതലെടുത്തായിരുന്നു തട്ടിപ്പ്. വർഷങ്ങളായിട്ടും ലാഭമോ പണമോ ലഭിക്കാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇല്ലാത്ത സ്ഥാപനത്തിൻെറ പേരിൽ കബളിക്കപ്പെട്ടതാണെന്ന് മനസ്സിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com