Wednesday, September 17News That Matters
Shadow

‘വിരൽ നക്കിയിട്ടാണ് പിണറായി വിജയൻ കേസുകൾ ഒത്തു തീർപ്പാക്കിയത്’; അധിക്ഷേപ പരാമർശവുമായി കെ സുധാകരൻ

പാലക്കാട്: പാലക്കാട് ലോഡ്ജ് പരിശോധനയിൽ പ്രതിഷേധിച്ചുളള കോൺഗ്രസ് എസ് പി ഓഫിസ് മാർച്ച് ഉദ്‌ഘാടനം ചെയ്യുന്നതിനിടയിൽ പിണറായി വിജയനെതിരെയും പൊലീസിനെതിരെയും അധിക്ഷേപ പരാമർശവുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. വിരൽ നക്കിയിട്ടാണ് പിണറായി വിജയൻ കേസുകൾ ഒത്തു തീർപ്പാക്കിയത് എന്നും പൊലീസുകാർ നാറികൾ എന്നുമായിരുന്നു കെ സുധാകരന്റെ അധിക്ഷേപ പരാമർശം. സോറി പോലും പറയാൻ മര്യാദ കാണിക്കാത്ത നാറികളാണ് പൊലീസ് എന്നായിരുന്നു മാർച്ച് ഉദ്‌ഘാടനം ചെയ്തുകൊണ്ട് കെ സുധാകരൻ പറഞ്ഞുതുടങ്ങിയത്. ഇങ്ങനെയുള്ള പൊലീസുകാരെ വെച്ചുകൊണ്ടിരിക്കാൻ പാടില്ലെന്നും ഈ സംഭവത്തെ നിയമപരമായി നേരിടുമെന്നും കെ സുധാകരൻ പറഞ്ഞു. പോലീസിന്റെ ഈ ഒറ്റ രാത്രിയിലെ നടപടികൾ കൊണ്ട് ജയിക്കാവുന്ന വോട്ടിന്റെ ഇരട്ടി രാഹുൽ നേടിക്കഴിഞ്ഞുവെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎഐഎമ്മിന് നേരെയും കടുത്ത അധിക്ഷേപം സുധാകരൻ തൊടുത്തുവിട്ടു. കൈവിരൽ നക്കിയിട്ടാണ് പിണറായി വിജയൻ കേസുകൾ കെ സുരേന്ദ്രന്റെ കള്ളപ്പണക്കേസ് ഒത്തു തീർപ്പാക്കിയത് എന്ന അധിക്ഷേപ പരാമർശവും സുധാകരൻ ഉന്നയിച്ചു. സിപിഐഎം നശിക്കാൻ പാടില്ല എന്നാണ്, പക്ഷെ നാശത്തിന്റെ പാതയിലേക്കാണ് അവർ പോകുന്നത്. ഇതൊന്നും കണ്ട് യുഡിഎഫ് ആശങ്കപ്പെടേണ്ടെന്നും, ധൈര്യമായി മുന്നോട്ടുപോകണമെന്നും സുധാകരൻ പറഞ്ഞു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL