മുതിർന്ന സിപിഎം നേതാവ് പി.ജയരാജൻ എഴുതിയ ‘കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകത്തോടുള്ള വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ജയരാജന്റെ പുസ്തകത്തിലെ വിവാദ പരാമർശങ്ങള്‍ വ്യക്തിപരമാണെന്നും അദ്ദേഹം പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം പാർട്ടി നിലപാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയരാജന്റെ പുസ്തകം പാലോളി മുഹമ്മദ് കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയരാജന്റെ വ്യക്തിപരമായ നിലപാടുകുള്‍ പുസ്തകത്തിലുണ്ട്, അത് വ്യക്തിപരമായി കണ്ടാല്‍ മതി. രചയിതാവിന്റെ എല്ലാ അഭിപ്രായത്തോടും പ്രകാശനം ചെയ്യുന്ന ആള്‍ക്ക് യോജിപ്പുണ്ടാകണമില്ല. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രതിഫലിപ്പിക്കുന്ന ഒരുപാട് കാര്യങ്ങള്‍ പുസ്തകത്തില്‍ ഉണ്ട്. അതിനോട് യോജിപ്പുമാണ്. അദ്ദേഹം പറഞ്ഞു. മഅ്ദനിയുമായി ബന്ധപ്പെട്ട പുസ്തകത്തിലെ പരാമർശങ്ങള്‍ വിവാദമായിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രി വിയോജിപ്പ് രേഖപ്പെടുത്തിയത്. അതേസമയം മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും അദ്ദേഹം തന്റെ പ്രസംഗത്തില്‍ വിമർശിച്ചു. ലീഗിന് സാർവദേശീയ ബന്ധങ്ങള്‍ ഇല്ല. പാകിസ്താനുമായി പോലും ബന്ധമില്ല. എന്നാല്‍ ലീഗ് ചെയുന്ന അപരാധം കാണാതിരിക്കാൻ കഴിയില്ല. നേരിട്ട് ബന്ധം ഇല്ലെങ്കിലും സാർവദേശീയ ബന്ധം ഉള്ളവരുമായി ലീഗ് ചേർന്ന് നില്‍ക്കുന്നു. കോണ്‍ഗ്രസ്സിനും ബിജെപിക്ക് ഒപ്പം നിന്ന് ലീഗ് കമ്മ്യൂണിസത്തെ എതിർക്കുന്നു. ആർഎസ്‌എസിന്റെ മുസ്‌ലിം പതിപ്പാണ് ജമാഅത്തെ ഇസ്‌ലാമി. പിണറായി വിജയൻ പറഞ്ഞു.
മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഒരേ കണ്ണട കൊണ്ട് കാണുന്നത് ശരിയല്ല. ജമാഅത്തെ ഇസ്‌ലാമി, ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കല്‍ ലക്ഷ്യമാക്കിയ സംഘടനയാണ്. ലീഗിനെ ഇതിനോടൊപ്പം കാണാൻ കഴിയില്ല. ലീഗിൻ്റെ ചരിത്രം ബ്രിട്ടീഷ് അനുകൂല പ്രസ്ഥാനം എന്നതാണ്. ബ്രിട്ടീഷ് സഹായത്തോടെ വിദ്യാഭ്യാസം, ജോലി എന്ന നിലയ്ക്കാണ് അവർ തുടക്കത്തില്‍ നിലപാട് സ്വീകരിച്ചത്. എങ്കിനും ലീഗിന് ഇന്ത്യക്ക് പുറത്ത് സഖ്യമില്ല. എന്നാല്‍ ജമാഅത്തിന് യമനിലും ഈജിപ്തിലും ബന്ധങ്ങള്‍ ഉണ്ട്. സാമ്രാജ്യത്തോട് ഒപ്പം നിന്ന ചരിത്രം ജമാഅത്തെ ഇസ്‌ലാമിക്ക് പല രാജ്യങ്ങളിലും ഉണ്ട്. മുഖ്യമന്ത്രി പറഞ്ഞു. ലീഗ് എസ്ഡിപിഐ ആയി അടുപ്പം കൂട്ട് കൂടുന്നു. ഇത് ലീഗ് അണികള്‍ തന്നെ തീവ്രവാദ സ്വഭാവത്തിലേക്ക് ഒഴുകുന്നതിന് വഴി തെളിക്കും. മത തീവ്രവാദികളോട് യോജിക്കില്ല എന്ന നിലപാട് ആണ് ലീഗ് സ്വീകരിക്കേണ്ടത്. എന്നാല്‍ ലീഗിന് അതിന് കഴിയുന്നില്ല. മുഖ്യമന്ത്രി വിമർശിച്ചു.
ലീഗിൻ്റെ അവസര വാദം തുറന്ന് കാട്ടണം. മസ്ജിദിന് കാവല്‍ നിന്നു രക്തസാക്ഷിയായ യു.കെ കുഞ്ഞിരാമൻ്റെ പാർട്ടിയാണ് സിപിഎം. ആ പാർട്ടിയെ സംഘ ബന്ധം ഉള്ള പാർട്ടിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. എന്നാല്‍ ആർഎസ്‌എസ് ശാഖയ്ക്ക് കാവല്‍ നിന്നെന്ന് അഭിമാനത്തോടെ പറഞ്ഞ കെ. സുധാകരൻ ആണ് ലീഗ് ഉള്‍പ്പെടുന്ന മുന്നണിയുടെ തലപ്പത്ത്. മലപ്പുറം ജില്ലയ്ക്കെതിരെ പറഞ്ഞു എന്നാണ് ഇപ്പൊള്‍ ലീഗ് പ്രചാരണം. തീർത്തും അടിസ്ഥാന രഹിതമായ കര്യങ്ങള്‍ ആണ് ഈ വിഷയത്തില്‍ പ്രചരിപ്പിക്കുന്നത്. പൊലിസ് ഏറ്റവും കൂടുതല്‍ കേസ് എടുത്തത് എന്ന പ്രചരണം തെറ്റാണ്. ലീഗ് ആണ് മലപ്പുറം ജില്ലയെ അപകീർത്തി പെടുത്തുന്നത്. പെലിസ് കൂടുതല്‍ കേസ് എടുത്തത് മലപ്പുറത്തല്ല. പി. ജയരാജൻ, പാലൊളി മുഹമ്മദ് കുട്ടി , പി.എ മുഹമ്മദ് റിയാസ്, ടി.കെ ഹംസ, കെ.ടി ജലീല്‍ തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com