Monday, May 25News That Matters
Shadow

റെയിൽവേ ഗേറ്റിലെ ‘സാഹസികത’ വേണ്ട; നിയമം ലംഘിച്ചാൽ ലൈസൻസ് തെറിക്കും; കർശന നടപടിയുമായി MVD

കേരളം: റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചുകഴിഞ്ഞോ സിഗ്നലുകൾ അവഗണിച്ച് വാഹനങ്ങൾ ഓടിച്ചു കയറ്റാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരം നുഴഞ്ഞുകയറ്റങ്ങൾ നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകൾക്ക് പുറമെ, റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച് നിയമലംഘകർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഒന്നോ രണ്ടോ മിനിറ്റുകൾ ലാഭിക്കാൻ വേണ്ടി നടത്തുന്ന ഇത്തരം അപകടകരമായ പ്രവണതകൾ ജീവന് ഭീഷണിയാണെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL