കണക്കില്‍പ്പെടാത്ത പണം കൈവശം വെച്ച ഭൂരേഖാ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍. ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ലാന്‍ഡ് ട്രിബ്യൂണല്‍ സിറ്റിങിനിടെയാണ് വിജിലന്‍സ് പണം കണ്ടെത്തിയത്. പട്ടാമ്ബി ഭൂരേഖാ തഹസില്‍ദാര്‍ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരന് നായര്‍ (52) ആണ് വിജിലന്‍സിന്റെ പിടിയിലായത്. തഹസില്‍ദാര്‍ കൈവശം വച്ച 5,000 രൂപയും കാറില്‍ നിന്നു 44,000 രൂപയും വിജിലന്‍സ് കണ്ടെടുത്തു. പാലക്കാട് വിജിലന്‍സ് ഇന്‍സ്പെക്ടര്‍ വിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് തഹസില്‍ദാറെ പിടികൂടിയത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com
