
തൃശൂർ :മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം മൂലമുള്ള ഡ്രൈവർമാരുടെ ശ്രദ്ധക്കുറവുകളും റോഡ് സുരക്ഷാ മുൻകരുതലുകളില്ലാത്തതും വാഹനാപകടങ്ങൾ വർദ്ധിക്കാൻ കാരണമാവുന്നതായി റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു അഭിപ്രായപ്പെട്ടു. റോഡ് അപകടങ്ങളുടെ എണ്ണത്തിലും മരണനിരക്കിലും തമിഴ്നാടും മഹാരാഷ്ട്രയും കഴിഞ്ഞാൽപ്പിന്നെ കേരളമാണ്. സംസ്ഥാനത്ത് തൃശ്ശൂർ ജില്ലാ മൂന്നാം സ്ഥാനത്തേക്ക് അടുത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പോലീസ്,മോട്ടോർ വാഹന,എക്സൈസ്,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് വിപുലമായ ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചു വരുന്നതായി അറിയിച്ചു. . റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം സ്പെഷ്യൽ കൺവെൻഷനും റോഡു സുരക്ഷ സമ്മേളനവും എമറാൾഡ് ഹോട്ടൽ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നദ്ദേഹം. ജില്ല പ്രസിഡണ്ട് കെടി പിയൂസ് അധ്യക്ഷനായിരുന്നു. ടി ഐ കെ മൊയ്തു, എഎസ് ധനഞ്ജയൻ, ഉഷ ജോയി, ടിഎൻ ജയരാജ്,ശശി നെല്ലിശ്ശേരി, ഇന്ദിര ഉത്തമൻ,കെ വി കുമാരൻ, എ കെ സുരേഷ്,ലിജോ പോൾ, പിവി വിമല തുടങ്ങിയവർ പ്രസംഗിച്ചു. കരിയന്നൂർ തവരാജ് സ്വാഗതവും ശശികുമാർ നന്ദിയും പറഞ്ഞു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com