Thursday, September 18News That Matters
Shadow

വയനാട് ദുരന്തം: ഇന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്തി; കാണാതായവർ 133

വയനാട് ഉരുൾപൊട്ടലിന്റെ പതിനൊന്നാം നാളിലും നാലുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി .സൂചിപ്പാറ കാന്തൻപാറ മേഖലകളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് . പി പി കിറ്റ് ഇല്ലാതെ മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്യാൻ കഴിയില്ല എന്ന് സന്നദ്ധസംഘം അറിയിച്ചു. അതേസമയം വീട് നഷ്ടപ്പെട്ട നിൽക്കുന്ന ആളുകൾക്ക് അടിയന്തര ആശ്വാസ ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചു കാടുകയറിയുള്ള തിരച്ചിലിലാണ് നാലു മൃതദേഹങ്ങൾ കാന്തൻപാറ വനമേഖലയിൽ പാറക്കെട്ടുകൾക്കിടയിൽ കണ്ടെത്തിയത് .സന്നദ്ധ പ്രവർത്തകരായ എട്ടംഗ സംഘമായിരുന്നു പരിശോധനയ്ക്ക് നേതൃത്വം നൽകിയത് .എന്നാൽ പി പി കിറ്റ് ലഭിക്കാതെ മൃതദേഹം എയർലൈഫ്റ്റ് ചെയ്യാൻ ആകില്ലെന്ന് ഇവർ പറഞ്ഞു.

പുനരധിവാസ പദ്ധതിക്ക് സർക്കാർ കാലതാമസം വരുത്തരുതെന്നും സുതാര്യതയ്ക്കായി എംഎൽഎമാരെയും എംപിമാരെയും ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ആവശ്യപ്പെട്ടു. യുഡിഎഫ് എംപിമാർ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചിട്ടുണ്ട് .അതേസമയം വീടും വസ്തുവാകളും പൂർണമായി നഷ്ടപ്പെട്ടവർക്ക് മറ്റൊരു താമസ സ്ഥലത്തേക്ക് മാറുന്നതിനായുള്ള ആശ്വാസ ധനസഹായവും സർക്കാർ അടിയന്തരമായി പ്രഖ്യാപിച്ചിട്ടുണ്ട് .ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഓരോ വ്യക്തിക്കും 300 രൂപ വീതം ആശ്വാസ ധനസഹായം നൽകാനാണ് തീരുമാനം.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL