കൊല്ലം: ഗുണനിലവാരമില്ലാത്ത അമൃതം നൂട്രിമിക്സ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികളില്‍ നടപടിയെടുത്ത് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സണ്‍ ഡോ. ജിനു സഖറിയ ഉമ്മൻ, അംഗം അഡ്വ. സബിദാ ബീഗം എന്നിവർ കൊല്ലം ജില്ലയിലെ അമൃതം നൂട്രിമിക്സ് യൂണിറ്റുകളില്‍ പരിശോധന നടത്തിയത്. കൊല്ലം ജില്ലയിലെ തഴവ ഭാഗത്തുളള ന്യൂട്രിമിക്സ് യൂണിറ്റുകള്‍, പരിശോധനാ സമയം അടഞ്ഞുകിടക്കുകയായിരുന്നു തുടർന്ന് മണപ്പളളി ഭാഗത്തുളള ബയോവിറ്റ അമൃതം ന്യൂട്രിമിക്സ് ഭക്ഷ്യ കമ്മീഷൻ പരിശോധിച്ചു. പരിശോധനയില്‍ പ്രസ്തുത യൂണിറ്റ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. മൂന്ന് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികള്‍ക്ക് പോഷകാഹാരം നല്കുന്ന സ്ഥാപനത്തില്‍ പ്രാഥമിക വൃത്തിയാക്കല്‍ പോലും നടക്കുന്നില്ലെന്ന് കണ്ടെത്തി. സാമ്ബിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തേണ്ട അടിയന്തര ഇടപെടലുകള്‍ നടത്തിപ്പുകാരായ കുടുംബശ്രീയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല.ഇതെല്ലാം അതീവഗുരുതരമായ വീഴ്ചയാണെന്നും വിഷയത്തില്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സണ്‍ വ്യക്തമാക്കി. സാമ്ബിള്‍ പരിശോധിച്ച ലാബ് റിപ്പോർട്ട് പ്രകാരം, സ്ഥാപനത്തില്‍ നിന്ന് വിതരണം നടത്തിയ ഭക്ഷ്യ വസ്തുക്കള്‍(അമൃതംപെടി) സുരക്ഷിതമല്ലെന്ന് അറിഞ്ഞിട്ടും അധികാരികള്‍ നാളിതുവരെയായിട്ടും തുടർനടപടികള്‍ ഒന്നും തന്നെ എടുത്തിട്ടില്ല എന്നത് അതീവ ഗുരുതരമായ അവസ്ഥയാണെന്ന് കമ്മീഷൻ വിലയിരുത്തി. കഴിഞ്ഞ ശനിയാഴ്ച പൊടിച്ച് മിക്സ് ചെയ്ത അമൃതംപൊടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പാക്ക് ചെയ്യാത്ത അവസ്ഥയില്‍ ഇരിക്കുന്നുണ്ടായിരുന്നു. മേല്‍ക്കൂരയില്‍ മാറാലകള്‍ പറ്റിപ്പിടിച്ചിരുന്നു. ഉപയോഗിച്ചിരുന്നത് ഗുണനിലവാരം കുറഞ്ഞ ധാന്യങ്ങളാണെന്നും കണ്ടെത്തി. തുടർന്നാണ് സാമ്ബിളുകള്‍ പരിശോധനയ്ക്കയച്ചത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com