കോഴിക്കോട്: ലഗേജിന്റെ ഭാരക്കൂടുതൽ ചോദ്യംചെയ്ത വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് ലഗേജിൽ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരൻ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി റഷീദിനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്.
ഇന്നലെ കൊലാലംപൂരിലേക്ക് പോകാന്‍ വേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു റഷീദ്. തുടര്‍ന്ന് ലഗേജ് പരിശോധിക്കുന്നതിനിടെയാണ് ബാഗില്‍ നിശ്ചിത തൂക്കത്തിലേറെ സാധനങ്ങളുണ്ടെന്ന് കണ്ടെത്തുകയും ബാഗിലെന്താണെന്ന് ഉദ്യോഗസ്ഥന്‍ ചോദിക്കുകയും ചെയ്തത്. എന്നാല്‍ ബോംബുണ്ട് എന്ന പരിഹാസരൂപേണെയുള്ള മറുപടിയാണ് റഷീദ് നല്‍കിയത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിക്കുകയും നെടുമ്പാശ്ശേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com