Thursday, September 18News That Matters
Shadow

ആദ്യ വിവാഹം മറച്ചുവെച്ച് വിവാഹം, ചോദ്യം ചെയ്തതോടെ മുത്തലാഖ് ചൊല്ലി; ഇമാം റിമാന്‍ഡില്‍

തിരുവനന്തപുരം: ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയ പള്ളി ഇമാം റിമാന്‍ഡില്‍. മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ ബാസിത്തിനെയാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടത്. 20 കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി. പത്തനംതിട്ട വായ്പൂരിലെ ഊട്ടുകുളം പള്ളിയിലെ ഇമാം ആണ് പ്രതി. ചവറ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. രണ്ട് ദിവസത്തെ അവധിയെടുത്ത് വീട്ടിലേക്ക് പോവുകയാണെന്നാണ് പ്രതി പള്ളിയെ അറിയിച്ചത്. ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണെന്ന് പ്രതിയുടെ വീട്ടുകാരും പള്ളിയെ അറിയിച്ചു.

എന്താണ് കാര്യമെന്ന് പോലും വിശദീകരിക്കാതെ ഫോണില്‍ വിളിച്ച് പ്രതി മുത്തലാഖ് ചൊല്ലിയെന്ന് യുവതി റിപ്പോര്‍ട്ടറിനോടും പ്രതികരിച്ചു. ആദ്യവിവാഹക്കാര്യം മറച്ചുവെച്ചാണ് അബ്ദുള്‍ ബാസിത്ത് വിവാഹാലോചനയുമായി വീട്ടില്‍ വരുന്നത്. വിവാഹം കഴിച്ച് ആദ്യ ഭാര്യയെ വാടക വീട്ടിലേക്കാണ് കൊണ്ടുപോയത്. ഇക്കാര്യം പിന്നീടാണ് അറിഞ്ഞത്. ഇത് ചോദ്യം ചെയ്തപ്പോള്‍ മാനസികമായും ശാരീരികമായും ഉപദ്രവിക്കാന്‍ തുടങ്ങി. മറ്റൊരു വിവാഹം കഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. പിണങ്ങിയതിന്റെ പേരില്‍ കഴിഞ്ഞയാഴ്ച യുവതിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവിട്ടിരുന്നു. തുടര്‍ന്ന് ഫോണില്‍ വിളിച്ച് തലാഖ് പറഞ്ഞു. ഇക്കാര്യം പെട്ടെന്ന് കേട്ടപ്പോള്‍ ഷോക്ക് ആയി പോയെന്നും തലാഖിന് മുന്‍പ് പ്രതി കടുത്ത ഭാഷയില്‍ ചീത്ത പറഞ്ഞെന്നും യുവതി പറയുന്നു. മൂന്ന് തവണ തലാഖ് ചൊല്ലിയ ശേഷം നമ്മള്‍ തമ്മില്‍ ഇനി മുതല്‍ യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL