മൂന്നിയൂർ: സൗദി അറേബ്യയിലെ അസീർ ബിഷയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം മൂന്നിയൂർ ആലിൻ ചുവട് സ്വദേശി എൻ. എം ഹസ്സൻകുട്ടി ഹാജിയുടെ മകൻ നൂറുദ്ധീൻ (41) മരണപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്നുമണിക്കാണ് അപകടമുണ്ടായത്. റിയാദിൽ നിന്നും ജിസാൻ ദർബിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്.

ഭാര്യ: നഷീദ. മക്കൾ: ആസ്യ, റയ്യാൻ, അയ്റ. മാതാവ് ആയിഷ. സഹോദരങ്ങൾ- ശറഫുദ്ധീൻ സൗദി ,മുഹമ്മദ് ഹനീഫ അബുദാബി,ഖൈറുന്നീസ, ഹഫ്സത്ത് .നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത്നാട്ടിൽ കൊണ്ട് വന്ന് ഖബറടക്കും.ഖമീസ് മുഷൈത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിപ്രസിഡണ്ട് ബഷീർ മുന്നിയൂർ,ബിഷ കെ.എം.സി.സി പ്രസിഡന്റ് ഹംസ തൈക്കണ്ടി എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com