മക്ക: ഹജ്ജ് കർമങ്ങൾക്കിടയിലും അതിന് പിന്നാലെയുമുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മൂന്ന് മലയാളി വനിതകൾ മക്കയിൽ നിര്യാതരായി. പാലക്കാട്, എറണാകുളം, കാസർകോട് സ്വദേശിനികളാണ് മരിച്ചത്. പാലക്കാട് കൊപ്പം അൻസാർ നഗർ തെക്കുമല മർക്കശ്ശേരി വീട്ടിൽ സുലൈമാന്റെ ഭാര്യ പാത്തുമ്മ (58), എറണാകുളം ഇടവനക്കാട് സ്വദേശിനി സുലൈഖ (70), കാസർകോട് പൈവളിക സ്വദേശിനി കുഞ്ഞലിമ്മ (63) എന്നിവരാണ് മരിച്ചത്. മിനയിലെ താമസസ്ഥലത്ത് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മിന 2 ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പാത്തുമ്മ ഞായറാഴ്ച പുലർച്ചെ മരിച്ചത്. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെ അസുഖബാധിതയായ സുലൈഖ സൗദി നാഷണൽ ആശുപത്രിയിലും, കർമങ്ങൾക്കിടയിൽ മിനയിൽ വെച്ച് അസുഖബാധിതയായ കുഞ്ഞലിമ്മ മക്കയിലെ സൗദി ജർമൻ ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മൂവരുടെയും മരണാനന്തര നടപടിക്രമങ്ങൾ സൗദി അധികൃതരുടെയും ഹജ്ജ് മിഷൻ ഭാരവാഹികളുടെയും മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ മക്കയിൽ തന്നെ ഖബറടക്കും.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
