Tuesday, April 7News That Matters
Shadow

റിയാദിൽ വിഷവാതകം ശ്വസിച്ച് വേങ്ങര സ്വദേശി മരിച്ചു

റിയാദിൽ താമസസ്ഥലത്തെ മലിനജല പൈപ്പിലെ തടസ്സം നീക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു. വേങ്ങര നെടുംപറമ്പ് കാങ്കട കടവൻ ഈസ്മായിൽ (51) ആണ് മരണപ്പെട്ടത്. അസീസിയയിലെ താമസസ്ഥലത്ത് വെച്ച് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. ബാത്ത്റൂമിലെ പൈപ്പിലെ തടസ്സം നീക്കാനായി സൾഫ്യൂറിക് ആസിഡ് കലർന്ന ശക്തമായ ദ്രാവകം ഉപയോഗിച്ചിരുന്നു. ഇതറിയാതെ ബാത്ത്റൂമിൽ പ്രവേശിച്ച ഈസ്മായിൽ, ആസിഡിന്റെ പ്രതിപ്രവർത്തനത്തെ തുടർന്നുണ്ടായ മാരകമായ വിഷവാതകം ശ്വസിച്ച് ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ തന്നെ റിയാദിലെ മൻഫുഅ അൽഈമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു. ആലസ്സൻകുട്ടി ഹാജിയുടെയും പരേതയായ കുഞ്ഞി പാത്തുമ്മ ഹജ്ജുമ്മയുടെയും മകനാണ്. നസീറയാണ് ഭാര്യ. ഫാത്തിമ ഹന, ഹനീൻ മുഹമ്മദ്, ഹൈസ ഹാസിം, ഹെൻസ അസ്രിൻ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: കദീജ, ആയിഷ ടീച്ചർ, മുഹമ്മദ്‌, സൈനബ. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം റിയാദിൽ തന്നെ ഖബറടക്കി. പ്രവാസലോകത്തെ ഈ അപ്രതീക്ഷിത വിയോഗം വേങ്ങരയിലെ നാട്ടുകാർക്കും ബന്ധുക്കൾക്കും വലിയ നോവായിരിക്കുകയാണ്. മയ്യത്ത് നിസ്കാരം സംബന്ധിച്ച അറിയിപ്പ്: കാങ്കടകടവൻ ഇസ്മായിലിന് വേണ്ടിയുള്ള മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8:30 ന് വേങ്ങര ടൗൺ പുത്തൻ പള്ളിയിൽ വെച്ച് നടക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL