ഷാർജ: ഷാർജയില്‍ ചികിത്സയിലിരിക്കെ മലപ്പുറം തെന്നല കുറ്റിപ്പാല സ്വദേശി പറമ്പില്‍ ശറഫുദ്ദീൻ (42) അന്തരിച്ചു. പരേതരായ പറമ്പില്‍ കുഞ്ഞിമുഹമ്മദ് – സുലൈഖ ദമ്പതികളുടെ മകനാണ്.കഴിഞ്ഞ മാസം മൂന്നിന് തൊഴില്‍ വിസയിലാണ് ശറഫുദ്ദീൻ ഷാർജയിലെത്തിയത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഈ മാസം 12-ന് ഇദ്ദേഹത്തെ ബുർജില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ ഹൃദയത്തില്‍ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടർന്ന് അസുഖം ഭേദമായി വരുന്നതിനിടെയാണ് മരണം സംഭവിച്ചത്.ഭാര്യ: മുഹ്സിന. മക്കള്‍: മുഹമ്മദ് നാഫിഹ്, മുഹമ്മദ് നായിഫ്, മുഹമ്മദ് നജ്വാൻ, ഫാത്തിമ നാഫിഹ. മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്യും.

