
ഹജ്ജ് വേളയില്‍ കാണാതായ മലപ്പുറം സ്വദേശി മരിച്ചതായി സ്ഥിരികരിച്ചു. വാഴയൂര്‍ തിരുത്തിയാട് സ്വദേശി മണ്ണില്‍കടവത്ത് മുഹമ്മദ ആണ് മരിച്ചത്.സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തിയ ഇദ്ദേഹത്തെ കര്‍മങ്ങള്‍ക്കിടെ ജൂണ് 15ന് ശനിയാഴ്ച ബലിപെരുന്നാള്‍ ദിവസം മുതലാണ് മിനയില്‍ വെച്ച് കാണാതായത്.
അറഫ സംഗമത്തിലും ശേഷം മുസ്ദലിഫയിലും മിനയിലും ഇദ്ദേഹം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചിരുന്നു. പിന്നീടാണ് ഇദ്ദേഹത്തെ കാണാതാവുന്നത്. തുടര്‍ന്ന് മിനയിലെ ആശുപത്രികളിലും മറ്റ് സ്ഥലങ്ങളിലും സാമൂഹിക പ്രവര്‍ത്തകരും ബന്ധുക്കളും വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. അതിനിടെയാണ് ഇദ്ദേഹം മരിച്ചതായി ഇന്ത്യന്‍ എംബസി മുഖേന നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. മൃതദേഹം മിനക്കടുത്തുള്ള മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com