പാമ്പുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഒട്ടുമിക്കതും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ തലയേക്കാള്‍ ഇരട്ടി വലിപ്പമുള്ള മുട്ട ഒറ്റയടിക്ക് വിഴുങ്ങുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. എക്‌സില്‍ ‘Nature is Amazing’ എന്ന ഹാന്‍ഡിലിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരാള്‍ മുട്ട കൈപ്പത്തിയില്‍ വച്ചിരിക്കുകയാണ്. സമീപമുള്ള പാമ്പ് ഒറ്റയടിക്ക് മുട്ട വിഴുങ്ങുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. പാമ്പിന്റെ തലയേക്കാള്‍ ഇരട്ടി വലിപ്പമുള്ള മുട്ട വിഴുങ്ങുന്നതാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. പാമ്പുകള്‍ക്ക് പ്രത്യേക താടിയെല്ല് ഘടനയുണ്ട്. അതുകൊണ്ടാണ് വായ വിശാലമായി തുറന്ന് ഇരയെ വിഴുങ്ങാന്‍ പാമ്പിന് സാധിക്കുന്നത് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com