പൊന്നാനി: പൊന്നാനിയിൽ മൂന്നു ഗ്രാം എം.ഡി.എം.എയുമായി ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി സ്വദേശികൾ പിടിയിൽ. മട്ടാഞ്ചേരി സ്വദേശി താടിക്കൽ റിസ്വാൻ (34), ഫോർട്ട് കൊച്ചി സ്വദേശി കൂരിക്കുഴിയിൽ അധീർ (24) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ തീരദേശ മേഖലകളിൽ ലഹരിവിൽപനക്കാരെക്കുറിച്ച് പൊലീസ് നിരീക്ഷണം നടത്തിവരുന്നതിനിടെ മുല്ല റോഡിൽ നിന്നാണ് നിർത്തിയിട്ട കാറിൽ രണ്ടുപേരും പരിസരത്ത് ഒരാളും നിൽക്കുന്നത് കണ്ട് പൊലീസ് പരിശോധന നടത്തിയത്.പൊന്നാനി സ്വദേശിയായ ഒരാൾ ഓടിരക്ഷപ്പെട്ടു. ഇയാളെക്കുറിച്ച് പൊലീസ് സംഘം അന്വേഷണമാരംഭിച്ചു. പുതുവർഷത്തിൽ വെളിയങ്കോട്ടുനിന്ന് എം.ഡി.എം.എ ഉൾപ്പെടെ അക്രമക്കേസിലെ പ്രതിയെയും സുഹൃത്തിനെയും പൊന്നാനി പൊലീസ് പിടികൂടിയിരുന്നു. പൊന്നാനി പൊലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, എസ്.ഐമാരായ ടി.ഡി. അനിൽ, ടി.പി. ഷിജിമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജു കുമാർ, നാസർ, പ്രശാന്ത് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ മഹേഷ്, സജീവ്, മന്മഥൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com