റെയില്‍വേ സ്റ്റേഷനില്‍ മൊബൈല്‍ ഫോണ്‍ മോഷണം നടത്തുന്ന സംഘം പിടിയില്‍. നേപ്പാള്‍ സ്വദേശി റോഷൻ (21), കണ്ണൂർ വെള്ളാട് കൊല്ലേത്ത് അഭിഷേക്(25), നെടുമ്ബാശേരി അത്താണി സ്വദേശി രഞ്ജിത്ത് രാജു (23) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്. ട്രെയിനില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെയും പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നവരുടേയും മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്നതാണ് സംഘത്തിന്‍റെ രീതി. ട്രെയിനില്‍ വാതിലിന് സമീപം നിന്ന് ട്രെയിനിന് സ്പീഡ് കൂടുന്ന സമയത്ത് ഫോണ്‍ തട്ടിപ്പറിക്കുക, യാത്രക്കാരുടെ മൊബൈല്‍ തട്ടിപ്പറിച്ച് ട്രെയിനില്‍ നിന്നും ഇറങ്ങി ഓടുക എന്നിവയാണ് പതിവ്.
കഴിഞ്ഞ ഏഴിന് പുലർച്ചെ ട്രെയിനില്‍ വെച്ച് ആസാം സ്വദേശിയുടെ മൊബൈല്‍ കവർച്ച ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫോണ്‍ കണ്ടെടുത്തു. പ്രതികളില്‍ നിന്നും തിരുവനന്തപുരം സ്വദേശിയുടെ ഉള്‍പ്പെടെയുള്ള മറ്റ് മൊബൈലുകളും പിടികൂടി. രഞ്ജിത്തിനും അഭിഷേകിനും റെയില്‍വേ പൊലീസ് സ്റ്റേഷനിലും മറ്റ് പൊലീസ് സ്റ്റേഷനുകളിലും മോഷണത്തിനും കവർച്ചക്കും കേസുകളുണ്ട്. ഇരുവരും ജയിലില്‍ വച്ച് പരിചയപ്പെട്ട് ഒന്നിച്ച് മോഷണം നടത്തുകയായിരുന്നു. ഇവരുടെ കൂടെയുള്ള റോഷൻ എന്ന നേപ്പാള്‍ സ്വദേശിയെ പറ്റി കൂടുതല്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്. ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്.ഐ അബ്ദുല്‍ ജലീല്‍, എസ്.സി.പി.ഒ എം.പി. സുധീർ, സി.പി.ഒമാരായ വി.എ. അഫ്സല്‍, മുഹമ്മദ് അമീർ, മാഹിൻഷാ അബുബക്കർ, കെ.എം. മനോജ്, മുഹമ്മദ് ഷാഹിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. കോടതയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com