ന്യൂഡല്‍ഹി: ഗുജറാത്തിലെ അങ്കലേശ്വര്‍ നഗരത്തില്‍ പ്രത്യേക സംഘങ്ങള്‍ നടത്തിയ സംയുക്ത ഓപ്പറേഷനില്‍ 5000 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി. ഗുജറാത്ത് പൊലീസും ഡല്‍ഹി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ 518 കിലോഗ്രാം കൊക്കെയ്‌നാണ് പിടികൂടിയത്. അങ്കലേശ്വറിലുള്ള അവ്കര്‍ ഡ്രഗ്‌സ് ലിമിറ്റഡ് കമ്പനിയില്‍ നടത്തിയ പരിശോധനയിലാണു കൊക്കെയ്ന്‍ കണ്ടെടുത്തത്. രണ്ടാഴ്ചക്കിടെ 13,000 കോടി രൂപയുടെ ലഹരി മരുന്നാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. 1289 കിലോ കൊക്കെയ്ന്‍ രണ്ടാഴ്ചക്കിടെ പിടിച്ചെടുത്തു. ഒക്ടോബര്‍ ഒന്നിനു ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്‍ മഹിപാല്‍പുരില്‍ തുഷാര്‍ ഗോയല്‍ എന്നയാളുടെ ഗോഡൗണില്‍ റെയ്ഡ് നടത്തി 562 കിലോഗ്രാം കൊക്കെയ്‌നും 40 കിലോഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍, ഒക്ടോബര്‍ 10ന് ഡല്‍ഹിയിലെ രമേശ് നഗറിലെ കടയില്‍നിന്ന് 208 കിലോഗ്രാം കൊക്കെയ്ന്‍ കൂടി പിടിച്ചെടുത്തു. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ ജിപിഎസ് വഴി മയക്കുമരുന്ന് വിതരണക്കാരനെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ പ്രതികള്‍ ലണ്ടനിലേക്ക് രക്ഷപ്പെട്ടു. നേരത്തെ 5,600 രൂപയുടെ കൊക്കെയ്ന്‍ പിടിച്ചെടുത്ത അതേ സംഘത്തിന്റേതാണ് ഈ പിടികൂടിയ കൊക്കെയ്‌നെന്നും പൊലീസ് പറയുന്നു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com