മുബൈ: അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ 15 കാരി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മൊബൈല്‍ ഫോണില്‍ കൂടുതല്‍ സമയം ചെലവഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി വിഷം കഴിക്കുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് മരണം സംഭവിക്കുന്നത്. അംബര്‍നാഥ്ര്‍ സ്വദേശിയായ പെണ്‍കുട്ടി സെപ്തംബര്‍ 26ന് എലി വിഷം കഴിക്കുകയായിരുന്നു. ആദ്യം നാട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് മുംബൈയിലേയ്ക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com