പോലീസ് സ്റ്റേഷനില്‍ പിടിച്ചിട്ടിരുന്ന വാഹനങ്ങളിലെ ബാറ്ററികള്‍ മോഷ്ടിച്ച് കൊണ്ടുപോയ സംഘത്തെ പിടികൂടി. മലപ്പുറം പോലീസ് സ്റ്റേഷനില്‍ അനധികൃത മണല്‍ കടത്തിന് ബന്തവസ്സിലെടുത്ത് സൂക്ഷിച്ചിരുന്ന ആറോളം ലോറികളില്‍ നിന്നും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ഓട്ടോറിക്ഷയില്‍ നിന്നുമാണ് സംഘം ബാറ്ററികള്‍ മോഷ്ടിച്ചത്. ലോറികളിലെ ബാറ്ററികള്‍ മോഷണം നടത്തിയതിന് അന്വേഷണം നടത്തി വരവെയാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ 2 മണിക്ക് പ്രതികള്‍ മലപ്പുറം കേന്ദ്രിയ വിദ്യാലയ ബൈപാസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും ബാറ്ററി മോഷണം നടത്തി കടത്തിക്കൊണ്ട് പോകുമ്ബോഴാണ് പിടിയിലാകുന്നത്. മോഷ്ടിച്ച ബാറ്ററികള്‍ മലപ്പുറത്ത് തന്നെയുള്ള ഒരു ആക്രി വ്യാപാര കേന്ദ്രത്തില്‍ പ്രതികള്‍ വിറ്റിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭ്യമായ വാഹനത്തിന്റെ നമ്ബര്‍ വഴി നടത്തിയ അന്വേഷണത്തില്‍ മലപ്പുറം പൊലീസ് രാത്രികാല വാഹന പരിശോധന ശക്തമാക്കിയിരുന്നു. വാഹന പരിശോധനയില്‍ പ്രതികള്‍ മോഷ്ടിച്ച ബാറ്ററികളുമായി പൊലീസ് പിടിയിലാകുകയായിരുന്നു. പ്രതികളായ അജ്മല്‍ കോട്ടക്കല്‍, ഹൈദ്രു, ഫൈസല്‍ എന്നിവരാണ് മലപ്പുറം പൊലീസ് പിടിയിലായത്. മറ്റ് സ്ഥലങ്ങളില്‍ സമാനമായ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. പ്രതികള്‍ മഞ്ചേരി സബ്ജയിലില്‍ റിമാന്‍ഡിലാണ്.റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റഡിയില്‍ വാങ്ങുമെന്ന് ഐപിഎസ്‌എച്ച്‌ഒ വിഷ്ണു പറഞ്ഞു. വിവരമറിഞ്ഞ് ജില്ലയ്ക്കകത്ത് സമാന രീതിയില്‍ ബാറ്ററികള്‍ മോഷണം പോയവര്‍ അന്വേഷിച്ചു വരുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com