ജയിലിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
by admin
തവനൂർ സെൻട്രല്‍ ജയിലിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസി. പ്രിസണ്‍ ഓഫീസർ എസ് ബർഷത്ത് ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തി.