പെരിന്തൽമണ്ണ : ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് എക്‌സ്സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം ഇൻ്റലിജൻസ് വിഭാഗം, എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡ്, പെരിന്തൽമണ്ണ എക്‌സൈസ് സർക്കിൾ പാർട്ടി എന്നിവ എക്‌സൈസ് ഇൻസ്‌പെക്ടർ പി. ഹരിദാസിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിലുള്ള ഷോപ്പിംഗ് കോംപ്ലക്സ്നകത്ത് വെച്ച് നടത്തിയ പരിശോധനയിൽ 2 kg കഞ്ചാവുമായി ബീഹാർ സ്വദേശി മുഹമ്മദ് ഷനാവുള്ള (28 ) എന്നയാളെ അറസ്റ്റ് കേസെടുത്തു. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ ഹരിദാസ്. പി, ടി ഷിജുമോൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ രാമൻകുട്ടി, കുഞ്ഞാലൻ കുട്ടി, രാമകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ ദാസ്, സച്ചിൻ ദാസ്, പ്രവീൺ ഇ, എക്സൈസ് ഡ്രൈവർ പുഷ്പൻ എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
