വേങ്ങര: സ്വര്‍ണ്ണമാല പൊട്ടിക്കല്‍ പതിവാക്കിയ മോഷ്ട്ടാവ് പിടിയിലായി. മൂർക്കനാട് തേനാമ്പുലക്കൽ വീട്ടിൽ സുലൈമാൻ ( 48)നെയാണ് വേങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വേങ്ങര സ്റ്റേഷനില്‍ മൂന്ന് കേസുകളാണ് രജിസ്തര്‍ ചെയ്തിരുന്നത്. 2009 ഡിസമ്പറില്‍ വലിയോറ പുത്തനങ്ങാടിയില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ബൈക്കിലെത്തിയ പ്രതിയും മറ്റു രണ്ടു പേരും ചേര്‍ന്ന് 1500രൂപയും മൊബൈല്‍ ഫോണും മോഷ്ട്ടിച്ചു. 2010ല്‍ മുട്ടുംപുറത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയുടെ കഴുത്തിലെ സ്വര്‍ണ്ണമാല പൊട്ടിച്ച് രക്ഷപ്പെടുകയും മറ്റൊരു മാല മോഷണ കേസുമാണ് രജിസ്തര്‍ ചെയ്തിട്ടുള്ളത്. എറണാക്കുളം, പെരിന്തല്‍മണ്ണ,കൽപകഞ്ചേരി, വളാഞ്ചേരി, തേഞ്ഞിപ്പാലം, തിരുരങ്ങാടി സ്റ്റേഷനുകളിലും സമാനമായ കേസുകള്‍ നിലവിലുണ്ട്.എട്ട് വര്‍ഷമായി കോഴിക്കോട് മടവൂരില്‍ ഒളിവില്‍ താമസിച്ച് വരികയായിരുന്നു. അവിടെ വെച്ചാണ് വേങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. വേങ്ങര പോലീസ്ഇൻസ്‌പെക്ടർ രാജേന്ദ്രൻ നായർ, എസ് ഐ നിർമൽ, എസ് സി പി ഒ രാജേഷ്, സി പി ഒ ഷാഹിർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി കോടതി റിമാന്റ് ചെയ്തു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com