Thursday, September 18News That Matters
Shadow

മേഘയുടെ മരണത്തില്‍ മലപ്പുറം സ്വദേശിയായ യുവാവിനെ തേടി പൊലീസ്.

തിരുവനന്തപുരം വിമാനത്താവളത്തിലെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മേഘ ട്രെയിന് മുന്നില്‍ചാടി ജീവനൊടക്കിയ സംഭവത്തിന് പിന്നില്‍ മലപ്പുറം സ്വദേശിയായ സഹപ്രവർത്തകൻ സുകേഷിന് പങ്കുണ്ടെന്ന യുവതിയുടെ വീട്ടുകാരുടെ ആരോപണമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. അതേസമയം, ഇയാള്‍ ഒളിവിലെന്നാണ് സൂചന.കൊച്ചി വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥനായ സുകേഷിന്റെ അവധിയടക്കമുള്ള വിവരങ്ങള്‍ തേടിയാണ് പൊലീസ് ഐബിക്ക് ഇന്ന് കത്ത് നല്‍കും. സുകേഷിനെ ഉടൻ കസ്റ്റഡിയില്‍ ചോദ്യംചെയ്യാനാണു പൊലീസ് നീക്കം. എന്നാല്‍, ഇയാള്‍ ഒളിവില്‍ പോയെന്നാണ് സൂചന. കഴിഞ്ഞ ദിവസം മലപ്പുറത്തെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്നും ഉദ്യോഗസ്ഥൻ മുൻകൂർജാമ്യത്തിനു ശ്രമം ആരംഭിച്ചതായി സൂചനയുണ്ടെന്നും പൊലീസ് പറഞ്ഞു. മേഘയെ സാമ്ബത്തികമായി ഈ സുഹൃത്ത് ചൂഷണം ചെയ്തെന്നാണു പിതാവ് മധുസൂദനൻ ഉന്നയിച്ച പരാതി.മേഘ ട്രെയിനിന് മുന്നില്‍ ചാടുമ്ബോള്‍ ഫോണില്‍ സംസാരിച്ചിരുന്നത് മലപ്പുറം സ്വദേശിയായ സുകേഷുമായാണെന്നും മകള്‍ക്ക് സുകേഷിന്റെ ഭീഷണി ഉണ്ടായിരുന്നതായും ഇതാവാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും കുടുംബം പറയുന്നു. സുകേഷിനെ കാണാൻ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയി. സുകേഷും പലവട്ടം തിരുവനന്തപുരത്ത് വന്നു. എന്നാല്‍ യാത്രാ ചെലവുകള്‍ വഹിച്ചിരുന്നത് മേഘയായിരുന്നു. കൂടുതല്‍ ഭീഷണിയും ചൂഷണവും സംശയിക്കുന്നതായും കുടുംബം പറയുന്നു.മരണത്തില്‍ സാമ്ബത്തിക ചൂഷണം നടന്നുവെന്ന് ആരോപിക്കുകയാണ് പിതാവ് മധുസൂദനൻ. മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സാമ്ബത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ് ആരോപിക്കുന്നത്. ഫെബ്രുവരി മാസത്തെ ശമ്ബളം അടക്കം മലപ്പുറം സ്വദേശിയുടെ അക്കൗണ്ടിലേക്ക് മകള്‍ ട്രാൻസ്ഫർ ചെയ്തു നല്‍കി. മരിക്കുമ്ബോള്‍ മകളുടെ അക്കൗണ്ടില്‍ കേവലം 80 രൂപ മാത്രമെന്നും പിതാവ് മധുസൂദനൻ ആരോപിക്കുന്നത്. ഇക്കാര്യവും പേട്ട പൊലീസ് പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മേഘയുടെ അക്കൗണ്ട് വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.മകളുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്ത് നോക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പല സ്ഥലത്ത് വച്ചും എടിഎം കാർഡ് മുഖേനയും സാമ്ബത്തിക ഇടപാട് നടന്നിട്ടുണ്ട്. ഉച്ച സമയത്ത് ഭക്ഷണം കഴിക്കാൻ പണമില്ലാത്തതിനാല്‍ വരുന്നില്ലെന്ന് സുഹൃത്തുക്കളോട് പറയേണ്ടി വരുന്ന സ്ഥിതിയിലായിരുന്നു മകളുണ്ടായിരുന്നത്. ഫെബ്രുവരി 28ന് കിട്ടിയ ശമ്ബളം അടക്കം ഇത്തരത്തില്‍ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. എല്ലാമാസവും ഇത്തരത്തിലുള്ള പണമിടപാട് നടന്നിട്ടുണ്ട്. ഇതിന് ശേഷം മാസചെലവിനായി മേഘയ്ക്ക് ഇയാള്‍ കുറച്ച്‌ പണം നല്‍കുന്നതായാണ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റില്‍ നിന്നും വ്യക്തമാകുന്നത്.മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി സുകേഷിനെതിരെയാണ് മേഘയുടെ കുടുംബം ഗുരുതര ആരോപണം ഉയർത്തിയിട്ടുള്ളത്. ജോലി സംബന്ധമായ പരിശീലന കാലത്താണ് ഇയാളുമായി മേഘ പരിചയത്തിലാവുന്നത്. ഇയാളുമായി ഇഷ്ടത്തിലായിരുന്നുവെന്നാണ് മകള്‍ വീട്ടില്‍ പറഞ്ഞിരുന്നത്. മകള്‍ക്ക് വാങ്ങി നല്‍കിയ കാർ എറണാകുളം ടോള്‍ കടന്നതായി സന്ദേശം ലഭിച്ചതിന് പിന്നാലെ കാർ മോഷണം പോയതാണെന്ന ധാരണയില്‍ മകളെ വിളിച്ചപ്പോഴാണ് മലപ്പുറം സ്വദേശിക്കൊപ്പം എറണാകുളത്താണ് മേഘയുള്ളതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെയാണ് ഇയാളുമായി പ്രണയത്തിലാണെന്ന് മകള്‍ ഭാര്യയോട് പറഞ്ഞതെന്നും മധുസൂദനൻ വിശദമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL